10.3 C
New York
Saturday, March 7, 2026

Buy now

spot_img

കളമശേരിയിൽ അ​ഴി​മ​തി നടമാടുന്നതായി എൽഡിഎഫ് നേതാക്കൾ

ക​ള​മ​ശേ​രി: അ​ഴി​മ​തി​യും അ​മി​ത അ​ധി​കാ​ര പ്ര​വ​ണ​ത​യും കൈ​മു​ത​ലാ​ക്കാ​ക്കി​യ നേ​താ​ക്ക​ൾ ക​ള​മ​ശേ​രി പൗ​രാ​വ​ലി​ക്ക് വ​ലി​യ ബാ​ധ്യ​ത​യാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​താ​യി എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സി​ൽ വി​ളി​ച്ചു ചേ​ർ​ത്ത പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ ച​രി​ത്ര​ത്തി​ൽ ഇ​ല്ലാ​ത്ത വി​ധം എ​ല്ലാ മേ​ഖ​ല​യി​ലും ക​ടു​ത്ത അ​ഴി​മ​തി​യാ​ണ് ന​ട​മാ​ടി​യ​തെ​ന്ന് എ​ൽ​ഡി​എ​ഫ് കു​റ്റ​പ്പെ​ടു​ത്തി. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യു​മാ​യി ചേ​ർ​ന്ന് എ​ൽ​ഡി​എ​ഫി​നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​നു​ള്ള ത​ന്ത്ര​ങ്ങ​ളാ​ണ് യു​ഡി​എ​ഫ് ആ​വി​ഷ്ക​രി​ക്കു​ന്ന​ത്.

ബി​ജെ​പി​യു​മാ​യി അ​വി​ശു​ദ്ധ​ബ​ന്ധം കാ​ത്തു​സൂ​ക്ഷി​ച്ചാ​ണ് ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷം യു​ഡി​എ​ഫ് ഭ​ര​ണം ത​ള്ളി​നീ​ക്കി​യ​ത്. ഈ ​ഘ​ട്ട​ത്തി​ലൊ​ക്കെ യു​ഡി​എ​ഫ് ഭ​ര​ണ​ത്തി​ന് ബി​ജെ​പി പി​ന്തു​ണ ന​ൽ​കു​ന്ന അ​വ​സ്ഥ​യും ഉ​ണ്ടാ​യി.

പു​രോ​ഗ​തി​യേ​ക്ക് കു​തി​ക്കു​ന്ന കേ​ര​ള​ത്തി​നൊ​പ്പം എ​ത്താ​ൻ ക​ള​മ​ശേ​രി​യി​ലെ ജ​ന​ങ്ങ​ൾ മാ​റി ചി​ന്തി​ക്ക​ണം എ​ന്നാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ ആ​ഗ്ര​ഹ​മെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ കെ.​ബി. വ​ർ​ഗീ​സ്, സ​ക്കീ​ർ ഹു​സൈ​ൻ, എ​സ്. ര​മേ​ശ​ൻ, കെ.​എം ഇ​സ്മാ​യി​ൽ തു​ട​ങ്ങി എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles