കളമശ്ശേരി: കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ 45-ാം വാർഡിൽ യുഡിഎഫ് വിജയം നേടി. വമ്പിച്ച ഭൂരിപക്ഷത്തിലാണ് യു ഡി എഫ് സ്ഥാനാർത്ഥി ഷിപ്സി മിലന്റെ വിജയം.
മുൻപ് എൽഡിഎഫ് ഭരിച്ചുകൊണ്ടിരുന്ന വാർഡ് യുഡിഎഫ് തിരിച്ചുപിടിക്കുകയായിരുന്നു. വാർഡിൽ അധികാരം തിരിച്ചുപിടിച്ചതോടെ, അവിടുത്തെ ജനങ്ങളും യുഡിഎഫ് പ്രവർത്തകരും ചേർന്ന് ആഹ്ലാദം പങ്കുവെച്ചു. പുതിയ ഭരണസമിതിയുടെ വരവിൽ വാർഡ് നിവാസികൾ ആഹ്ലാദത്തിലാണ്.



