19.2 C
New York
Wednesday, April 15, 2026

Buy now

spot_img

കടപ്പാട് അറിയിച്ച് ഐശുമ്മ; ആലങ്ങാട് വീടുകൾ കയറി പി രാജീവിന്റെ പ്രചാരണം

കളമശ്ശേരി: ദീർഘകാലത്തെ കുടിവെള്ളക്ഷാമം തീർക്കാൻ മുൻകൈ എടുത്തതിന്റെ കടപ്പാട് അറിയിച്ച് ചിറയം കണ്ണാലി തെറ്റയിലെ ഐശുമ്മ. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ആലങ്ങാട് പഞ്ചായത്തിൽ വോട്ടഭ്യർത്ഥിച്ചെത്തിയ എൽഡിഎഫ് സ്ഥാനാർത്ഥി പി രാജീവിനെ നിറഞ്ഞ സ്നേഹത്തോടെയാണ് ഐശുമ്മ സ്വീകരിച്ചത്. “വീണ്ടും ജയിക്കണം; നിയമസഭയിലെത്തണം” എന്ന ആഗ്രഹം പങ്കുവെച്ച് അവർ സ്ഥാനാർത്ഥിയെ അനുഗ്രഹിച്ചു.

പ്രചാരണത്തിന്റെ ആദ്യഘട്ടമായി ആലങ്ങാട് പഞ്ചായത്തിലെ വിവിധ വീടുകളിൽ പി രാജീവ് സന്ദർശനം നടത്തി. തുടർന്ന് പാനായിക്കുളം, തിരുവാലൂർ, കൊടുവഴങ്ങ എന്നിവിടങ്ങളിലെ ആരാധനാലയങ്ങളിലും വീടുകളിലുമെത്തി വോട്ടർമാരെ കണ്ടു. പാനായിക്കുളം മഠം, ആലങ്ങാട് സെന്റ് മേരിസ് പള്ളി, പാനായിക്കുളം ക്രിസ്ത്യൻ പള്ളി, കന്യാസ്ത്രീ മഠങ്ങൾ എന്നിവിടങ്ങളിലും അദ്ദേഹം സന്ദർശനം നടത്തി.

മണ്ഡലത്തിൽ നടപ്പിലാക്കിയ വിവിധ വികസന പദ്ധതികളുടെ പശ്ചാത്തലത്തിൽ ആവേശകരമായ സ്വീകരണമാണ് ഓരോ വീടുകളിലും സ്ഥാനാർത്ഥിക്ക് ലഭിച്ചത്. പ്രായഭേദമന്യേ കുടുംബാംഗങ്ങൾ നേരിട്ടെത്തി അദ്ദേഹത്തെ സ്വീകരിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles