19.2 C
New York
Wednesday, April 15, 2026

Buy now

spot_img

‘കൃഷിക്കൊപ്പം കളമശ്ശേരി’ സംസ്ഥാനതലത്തിൽ വ്യാപിപ്പിക്കണം: കർഷക പാർലമെന്റ്

മുപ്പത്തടം: കളമശ്ശേരി മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ‘കൃഷിക്കൊപ്പം കളമശ്ശേരി’ പദ്ധതി സംസ്ഥാനതലത്തിൽ വ്യാപിപ്പിക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. പദ്ധതിയുടെ ഭാഗമായി മുപ്പത്തടം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കർഷക പാർലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൃഷി, മണ്ണ്-ജല സംരക്ഷണം, മൃഗസംരക്ഷണം, മത്സ്യമേഖല, മൂല്യവർധിത ഉൽപ്പന്നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ കർഷകർ ഉന്നയിച്ച ചോദ്യങ്ങൾക്കും പ്രമേയങ്ങൾക്കും മണ്ഡലത്തിലെ സഹകരണ ബാങ്ക് പ്രസിഡന്റുമാർ പാർലമെന്റ് ശൈലിയിൽ മറുപടി നൽകി. പദ്ധതിയുടെ ഭാഗമായി 1500 ഏക്കറോളം തരിശുഭൂമിയിൽ കൃഷി ആരംഭിക്കാനും നിരവധി മൂല്യവർധിത ഉൽപ്പന്നങ്ങൾ പുറത്തിറക്കാനും സാധിച്ചതായി ‘മന്ത്രിമാരായി’ മറുപടി നൽകിയ ബാങ്ക് പ്രസിഡന്റുമാർ ചൂണ്ടിക്കാട്ടി.

പഞ്ചായത്ത്-നഗരസഭാ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കർഷക സംഘടനാ പ്രതിനിധികൾ, കാർഷിക വിദഗ്ധർ എന്നിവർ പങ്കെടുത്ത പാർലമെന്റിനായി പ്രത്യേക സന്ദർശക ഗ്യാലറിയും ഒരുക്കിയിരുന്നു. വിജയൻ പള്ളിയാക്കൽ, വി എം ശശി, എ വി ശ്രീകുമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles