കളമശ്ശേരി : തന്റെ ഡിവിഷനിലെ ഒരാളെയും നേരില്‍ കാണാന്‍ വിട്ടു പോകരുതെന്ന നിര്‍ബന്ധത്തിലാണ് കളമശ്ശേരി മുനിസിപ്പാലിറ്റി 45-ാം ഡിവിഷൻ യു ഡി എഫ് സ്ഥാനാർത്ഥി ഷിപ്‌സി മിലൻ. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം വീട് കയറി പ്രചരണം തുടരുകയാണ് സ്ഥാനാര്‍ത്ഥി. ഒപ്പം ഡിവിഷനിലെ കൗൺസിലർ ആകാൻ കഴിഞ്ഞാല്‍ നടത്താന്‍ ഉദ്ധേശിക്കുന്ന പദ്ധതികള്‍ ജനങ്ങളെ ബോധ്യപ്പെടുത്താനും ശ്രമിക്കുന്നുണ്ട്. വാർഡിൽ നടന്ന കുടുംബസംഗമം ഹൈബി ഈഡൻ എം പി ഉദ്‌ഘാടനം ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന ട്രഷർ ഇസ്മായിൽ വയനാട്, ജില്ലാ കോൺഗ്രസ് എക്സിക്യൂട്ടീവ് മെമ്പർ അഷ്‌കർ പനയപ്പിള്ളി, മണ്ഡലം പ്രസിഡന്റ് ഷംസുദ്ദീൻ തലക്കോട്ടിൽ, പി സ് എ നൗഷാദ്, കെ യൂ സിയാദ്, അബ്ദുൽ സലാം, ഷിപ്സി മിലൻ, കെ എ റിയാസ്, സഫ്ന അഷ്‌കർ എന്നിവർ പങ്കെടുത്തു. ചിട്ടയായ പ്രചരണവും നടത്തി വരുന്നത് സ്ഥാനാർത്ഥിക്കും പാർട്ടി നേതൃത്വത്തിനും കൂടുതല്‍ വിജയപ്രതീക്ഷ ഉളവാക്കുന്നുണ്ട്.

