കളമശ്ശേരി : തെരഞ്ഞെടുപ്പിലേക്ക് ഓരോ ദിവസം അടുക്കുമ്പോഴും പൂർണ്ണ വിജയസാധ്യതയുമായി മുന്നേറുകയാണ് യു ഡി എഫ് സ്ഥാനാർത്ഥി ഷിപ്‌സി മിലൻ. ജനഹൃദയങ്ങളില്‍ സ്ഥാനമുറപ്പിച്ച് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്നിരിക്കുകയാണ് ളമശ്ശേരി 45-ാം ഡിവിഷനിൽ ഷിപ്‌സി മിലൻ. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതുമുതല്‍ തുടങ്ങിയ പ്രചരണം കൂടുതല്‍ ശക്തിയോടെ തുടരുകയാണ്. ഓരോ വീടുകളിലും വോട്ടഭ്യര്‍ത്ഥിച്ചു കൊണ്ട് കടന്നു ചെല്ലുമ്പോള്‍ ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന സ്വീകാര്യത വോട്ടാക്കി മാറ്റം എന്ന പൂര്‍ണ്ണ ബോധ്യത്തിലാണ് സ്ഥാനാര്‍ത്ഥിയും പാര്‍ട്ടി നേതൃത്വവും.
വീട് കയറിയുള്ള പ്രചാരണവും കൺവെൻഷനുകളും കുടുംബസംഗമങ്ങളും ഒക്കെയായി തിരക്കിലാണ് സ്ഥാനാർത്ഥിയും പാർട്ടി പ്രവർത്തകരും. ഓരോ കുടുംബങ്ങളിൽ നിന്നും വോട്ടർമാരിൽ നിന്നും ലഭിക്കുന്ന പ്രതികരണം വിജയപ്രതീക്ഷക്ക് കൂടുതൽ ഊന്നൽ നൽകുന്നുന്നുണ്ട്.
എതിരാളികളെ പിന്നിലാക്കി കൊണ്ട് വിജയത്തിലേക്ക് കൂടുതൽ അടുത്തു കഴിഞ്ഞു ഷിപ്‌സി.

