10.3 C
New York
Saturday, March 7, 2026

Buy now

spot_img

ജനഹൃദയങ്ങളിൽ സ്ഥാനമുറപ്പിച്ച് കളമശ്ശേരി 45-ാം ഡിവിഷൻ യു ഡി എഫ് സ്ഥാനാർത്ഥി ഷിപ്‌സി മിലൻ

കളമശ്ശേരി : ജനഹൃദയങ്ങളിൽ സ്ഥാനമുറപ്പിച്ച് മുന്നേറുകയാണ് കളമശ്ശേരി നാല്പത്തിയഞ്ചാം ഡിവിഷൻ യു ഡി എഫ് സ്ഥാനാർഥി ഷിപ്‌സി മിലൻ. കുടുംബത്തെ ഏറെ സ്നേഹിക്കുന്ന ഷിപ്‌സി തന്റെ ഡിവിഷനും കുടുംബമായാണ് കാണുന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതുമുതൽ തുടങ്ങിയ പ്രചാരണം കൂടുതൽ ശക്തിയോടെ മുന്നേറുകയാണ്. ഓരോ വീടുകളിലും വോട്ടഭ്യർത്ഥിച്ചു കൊണ്ട് കടന്നു ചെല്ലുമ്പോൾ ജനങ്ങളിൽ നിന്ന് ലഭിക്കുന്ന സ്വീകാര്യത വോട്ടാക്കി മാറ്റം എന്ന പൂർണ്ണ ബോധ്യത്തിലാണ് സ്ഥാനാർത്ഥിയും പാർട്ടി നേതൃത്വവും. കൃത്രിമത്വമില്ലാത്ത പെരുമാറ്റവും സംസാര രീതിയും ജനങ്ങളെ പാർട്ടി ബേധമില്ലാതെ ഷിപ്‌സിയിലേക്ക് ആകർഷിക്കുന്ന ഘടകമാണ്.

പ്രചരണത്തിന്റെ ഓരോ ഘട്ടത്തിലും വൻ ജനപിന്തുണയാണ്‌ ലഭിക്കുന്നത്‌. ഡിവിഷനിലെ പരമാവധി വോട്ടർമാരെയും കണ്ട് നേരില്‍ സംസാരിച്ച് വോട്ട് ഉറപ്പിക്കുന്ന തിരക്കിലാണ് ഷിപ്‌സി. ജനങ്ങളെ നേരില്‍ കണ്ട് അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിലും അവരോട് സംവദിക്കുന്നതിനും എതിര്‍ സ്ഥാനാര്‍ത്ഥികളെക്കാള്‍ ഏറെ മുന്നിലെത്താന്‍ ഷിപ്‌സിക്ക് കഴിഞ്ഞുവെന്നത് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന്റെ ആദ്യ ചവിട്ട് പടിയാണ്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles