10.3 C
New York
Saturday, March 7, 2026

Buy now

spot_img

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: കളമശ്ശേരിയിലും എലൂരും ശക്തമായ ത്രികോണമത്സരം

കളമശ്ശേരി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കളമശ്ശേരി, ഏലൂര്‍ നഗരസഭകളിലെ പോരാട്ടം ശക്തമാക്കി മൂന്ന് മുന്നണികളും സജീവമായി രംഗത്ത്. പോരിന് വീര്യം കൂട്ടാന്‍ സ്വതന്ത്രരും രംഗത്തുണ്ട്. കളമശ്ശേരി നഗരസഭയില്‍ 46 വാര്‍ഡുകള്‍ ഉള്ളതില്‍ 13 ഇടങ്ങളില്‍ നേരിട്ടും 20 ഇടത്ത് ത്രികോണ മത്സരവും നടക്കുന്നു.

പൈപ്പ് ലൈന്‍, കുസാറ്റ്- സീപോര്‍ട്ട് റോഡ്, യൂണിവേഴ്‌സിറ്റി കോളനി, കുസാറ്റ് എന്‍ജിനീയറിങ് കോളേജ്,സെന്റ് ജോസഫ്, യൂണിവേഴ്‌സിറ്റി, കണ്ണന്‍ കുളം,ലൈബ്രറി,പരുത്തേരി, ടോള്‍ഗേറ്റ്,മ്യൂസിയം, പുഞ്ചത്തോട്, മുനിസിപ്പല്‍ വാര്‍ഡ് എന്നിവിടങ്ങളിലാണ് കളമശ്ശേരിയില്‍ നേരിട്ടു മത്സരം നടക്കുന്നത്. നഗരസഭയിലെ 46 വാര്‍ഡുകളില്‍ ചക്യാടം വാര്‍ഡിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. ഇവിടെ മത്സരിക്കുന്ന 7 പേരില്‍ 5 പേരുടെ വീട്ടുവിലാസം സമാനമാണ്.

ഏലൂര്‍ നഗരസഭയിലെ 32 വാര്‍ഡുകളില്‍ നാലു വാര്‍ഡുകളില്‍ നേരിട്ടുള്ള മത്സരവും 24 വാര്‍ഡില്‍ ത്രികോണ മത്സരവും ആണ് നടക്കുന്നത്. പുത്തലം, പത്തേലക്കാട്, മഞ്ഞുമ്മല്‍, എടമ്പാടം എന്നീ വാര്‍ഡുകളിലാണ് നേരിട്ട് മത്സരം നടക്കുന്നത്. ഏലൂരിലെ അംബേദ്കര്‍ വാര്‍ഡിലാണ് ഏറ്റവും അധികം സ്ഥാനാര്‍ത്ഥികള്‍ ഉള്ളത്. ഇവിടെ 5 പേരാണ് മത്സരത്തിനുള്ളത്. തിരഞ്ഞെടുപ്പ് ദിനം അടുത്തതോടെ മുന്നണികള്‍ക്ക് പുറമെ പല വാര്‍ഡുകളിലും സ്വതന്ത്രര്‍ കളം നിറഞ്ഞ് പ്രചാരണ രംഗത്തുണ്ട്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles