കളമശ്ശേരി: കളമശ്ശേരിയിൽ ട്രെയിൻ പാളം തെറ്റി വൈദ്യുതി പോസ്റ്റിലിടിച്ചു. കളമശ്ശേരി റെയിൽവേ ഗുഡ് ഷെഡ്ഡിൽ വളം കയറ്റി പോകാനൊരുങ്ങിയ ഗുഡ്സ് ട്രെയിൻ ട്രാക്ക് തിരിച്ച് ഇടുന്നതിനിടെയാണ്
പാളം തെറ്റി വൈദ്യുതി പോസ്റ്റിലിടിച്ചത്. അപകടത്തിൽ ആർക്കും പരുക്കില്ല. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നര മണിയോടെയാണ് സംഭവം. ഈ സമയത്ത് ഇതുവഴി പോയ മറ്റു ട്രെയിനകൾ പിടിച്ചിട്ടിരുന്നു.

