10.3 C
New York
Saturday, March 7, 2026

Buy now

spot_img

കളമശ്ശേരി 45-ാം ഡിവിഷനിൽ യു.ഡി.എഫ് കണ്ടെത്തിയത് വനിത കർമ്മ രംഗത്ത് സജീവ സാന്നിധ്യമായ ഷിപ്സി മിലനെ

കളമശ്ശേരി: നഗരസഭ 45-ാം വനിത ഡിവിഷനിൽ സ്ഥാനാർത്ഥിയായി യു.ഡി.എഫ് ഇത്തവണ ഗോദയിലിറക്കിയിരിക്കുന്നത് വനിതകൾക്കിടയിൽ കർമ്മരംഗത്തും പൊതുരംഗത്ത് വ്യക്തിപരമായും ഏറേ സ്വീകാര്യയായ ഷിപ്‌സി മിലനെ. അതിനാൽ തന്നെ യു.ഡി.എഫിന് ഏറേ വിജയ പ്രതീക്ഷയുള്ള വാർഡുകളിലൊന്നാണ് 45-ാം ഡിവിഷൻ. ഫാഷൻ ഡിസൈനിങ്ങിലും പൊതുരംഗത്തും വ്യക്തിമുദ്ര
പതിപ്പിച്ച ഷിപ്‌സി ലാളിത്യം കൊണ്ടും വോട്ടർമാർക്കിടയിൽ സ്വീകാര്യയാണ്. ഫാഷൻ ഡിസൈനറായ ഷിപ്‌സി
തന്റെ തൊഴിൽ ചെയ്യുന്നതിനൊപ്പം, തൊഴിൽ അധ്യാപനത്തിലും സ്ത്രീകൾക്കിടയിൽ കർമ്മരംഗത്തും വളരെ സജീവമാണ്. ജില്ലാ മിഷന്റെ കീഴിലുള്ള കുടുംബശ്രീ വനിതകൾക്കായുള്ള ഫാഷൻ ഡിസൈനിങ്, ടെയ്ലറിങ് പരിശീലന പദ്ധതിയിൽ ഷിപ്സി ഫാക്കൽറ്റിയായി പ്രവർത്തിക്കുന്നുമുണ്ട്.

പാർട്ടിയിൽ മഹിള കോൺഗ്രസിന്റെ മണ്ഡലം, ബൂത്ത് സെക്രട്ടറി തുടങ്ങിയ മേഖലകളിലും രംഗത്തുണ്ട്. പ്രദേശവാസികൾക്ക് ഏറെ സുപരിചിതയായ ഷിപ്‌സി വീടുകൾ കയറിയുള്ള പ്രചാരണ പ്രവർത്തനങ്ങളുമായി മുന്നിലാണ്. ഭർത്താവും രണ്ട് കുട്ടികളുമടങ്ങുന്ന ഷിപ്പ്സിയുടെ കുടുംബത്തിൽ ഭർതൃപിതാവും ഭർതൃ സഹോദരിയുടെ രണ്ടു കുട്ടികളുമുണ്ട്. കുടുംബത്തിൻ്റെയും പാർട്ടി പ്രവർത്തകരുടെയും പൂർണ പിന്തുണയുണ്ട്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles