കരുമാല്ലൂർ : പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും അഞ്ചാം വാർഡ് മെമ്പറുമായിരുന്ന പോൾസൺ ഗോപുരത്തിങ്കൽ ഇത്തവണ ആറാം വാർഡിൽ നിന്ന് എൽ ഡി എഫ് സ്വതന്ത്രനായി ജനവിധി തേടും. വർഷങ്ങളായി പൊതു പ്രവർത്തന രംഗത്ത് സജീവമാണ് പോൾസൺ. കഴിഞ്ഞ തവണ യു ഡി എഫിന് വേണ്ടി മത്സരിച്ച ഇദ്ദേഹം എൽ ഡി എഫ് സ്വതന്ത്രനായി മത്സരിക്കുന്നത് കൊണ്ട് തന്നെ മത്സരം കടുക്കും എന്നത് തീർച്ചയാണ്. ജനങ്ങൾക്കിടയിലുള്ള സ്വീകാര്യതയും പരിചയവും വോട്ടാക്കാം എന്ന് കണക്കു കൂട്ടുമ്പോൾ മറ്റ് പാർട്ടികളും ശക്തമായ മത്സരം പ്രതീക്ഷിച്ച് തന്നെയാണ് പ്രചരണ പ്രവർത്തനങ്ങൾക്ക് ഇറങ്ങുന്നത്.

