ആലങ്ങാട്: ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ എൽഡിഎഫിനായി ജനപിന്തുണ തേടുന്നത് നാട്ടുകാർക്കെല്ലാം ഒരേ പോലെ പ്രിയങ്കരനായ പി സി ജയനാണ്. ചെറുപ്പകാലം മുതൽ തന്നെ വിദ്യാഭ്യാസ രാഷ്ട്രീയത്തിൽ പ്രവർത്തിച്ചു വന്ന വ്യക്തിയാണ് ഇദ്ദേഹം. എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും പ്രവർത്തകനായി ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മുൻപ് ഡിവൈഎഫ്ഐയുടെ സെക്രട്ടറി സ്ഥാനവും അദ്ദേഹം വഹിച്ചിരുന്നു. നിലവിൽ പാർട്ടി മെമ്പറാണ്.
കഴിഞ്ഞ വർഷവും ഇദ്ദേഹം തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. എന്നാൽ ആ മത്സരം ഈ വാർഡിലായിരുന്നില്ല, മറിച്ച് മൂന്നാം വാർഡിലായിരുന്നു. രാഷ്ട്രീയം കൂടാതെ ഇദ്ദേഹം ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിലാണ് ജോലി ചെയ്യുന്നത്. ലൈറ്റ് ആൻഡ് സൗണ്ട് അസോസിയേഷന്റെ മേഖല സെക്രട്ടറി എന്ന ചുമതലയും അദ്ദേഹം വഹിക്കുന്നുണ്ട്.
നിലവിൽ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. വീടുകൾ കയറിയുള്ള പ്രചാരണമാണ് നടന്നുവരുന്നത്. കുടുംബത്തിന്റെ പൂർണ്ണ പിന്തുണ തനിക്കുണ്ടെന്നും സ്ഥാനാർത്ഥി അറിയിച്ചു.

