കുന്നുകര: കുന്നുകര പഞ്ചായത്തിലെ വാർഡ് 13 ലെ യു ഡി എഫ് സ്ഥാനാർത്ഥി സി യു ജബ്ബാർ വിജയം ഉറപ്പിച്ചാണ് ഇത്തവണ മത്സരരംഗത്ത് എത്തിയിരിക്കുന്നത്. കെ എസ് യു മുതൽ രാഷ്ട്രീയത്തിലും പൊതുപ്രവർത്തനത്തിലും സജീവമായിരുന്ന ഇദ്ദേഹം ഇത് രണ്ടാമത്തെ പ്രാവശ്യമാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. വിജയസാധ്യത ഉറപ്പിച്ചുതന്നെയാണ് മത്സരത്തിന് ഇറങ്ങിയിരിക്കുന്നത്. വളരെ ശക്തമായി തന്നെ വാർഡിൽ പ്രചരണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. 2015 – 2020 ഭരണസമിതിയിൽ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ആയിരുന്നു.
നിലവിൽ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ആയി സ്ഥാനം വഹിക്കുന്നുണ്ട്. പൂർണ്ണമായും പൊതുപ്രവർത്തനത്തിൽ തന്നെയാണ് ശ്രദ്ധ കേന്ദ്രീകരിചിരിക്കുന്ന സി യു ജബ്ബാർ മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആയിരുന്നു. ഭാര്യയും 3 മക്കളുമടങ്ങുന്ന കുടുംബവും യു ഡി എഫ് പ്രവർത്തകരും പൂർണ പിന്തുണയുമായി കൂടെയുണ്ട്.

