ഇടത്പക്ഷ ജനാധിപത്യ മുന്നണിയുടെ അമരക്കാരനായി പൊതു പ്രവർത്തന രംഗത്ത് കാലങ്ങളായി പ്രവർത്തിച്ചു വരുന്ന അഡ്വ: മുജീബു റഹ്മാൻ ആണ് ഇത്തവണ കളമശ്ശേരിയുടെ വാർഡ് 6 ൽ നിന്നും മത്സരിക്കുന്നത്. സിപിഐഎം നെ കളമശ്ശേരിയിൽ നയിക്കുന്നവരിൽ പ്രധാനിയാണ് ഇദ്ദേഹം.
സിഐടിയു രംഗത്ത് ജില്ലയുടെ ഭാരവാഹിയായും, കേരള പ്രവാസി സംഘം കളമശ്ശേരി ഏരിയ കമ്മിറ്റിയുടെ രക്ഷാധികാരിയും, കക്ഷി രാഷ്ട്രീയ വർഗ്ഗ ഭേദമില്ലാതെ അവശരും, വേദനിക്കുന്നവരുമായ അനേകം പേർക്ക് താങ്ങും തണലുമായി സിപിഐഎം കളമശ്ശേരി എരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള കനിവ് പാലിയേറ്റ് കെയറിൻ്റെ മുൻനിര സന്നദ്ധ പ്രവർത്തകനുമാണ് ഇദ്ദേഹം.

