ആലങ്ങാട്
ആലങ്ങാട് ഗ്രാമപ്പഞ്ചായത്ത് തിരിച്ചുപിടിക്കൽ ലക്ഷ്യമിട്ട് നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായി യുഡിഎഫ് ‘കുറ്റപത്ര’മിറക്കി. പഞ്ചായത്തിൽ വർഷങ്ങളായി ജനദ്രോഹനിലപാടുകളാണ് നടന്നുപോരുന്നതെന്നുകാട്ടിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കെപിസിസി ജന. സെക്രട്ടറി സന്ദീപ് വാരിയർ പ്രകാശനംചെയ്തു. കോൺഗ്രസ് ആലങ്ങാട് സൗത്ത് മണ്ഡലം പ്രസിഡന്റ് ലിയാക്കത്ത് അലി മൂപ്പൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജന. സെക്രട്ടറി കെ.വി. പോൾ മുഖ്യപ്രഭാഷണം നടത്തി. കെ.ആർ. നന്ദകുമാർ, ബാബുമാത്യു, ടി.എ. നവാസ്, ലിന്റോ അഗസ്റ്റിൻ, പി.കെ. സുരേഷ്ബാബു, അഷറഫ് പാനായിക്കുളം, ജേക്കബ് കളപ്പറമ്പത്ത്, വി.ബി. ജബ്ബാർ, സുനിൽ തിരുവാല്ലൂർ, സർവാസിസ് മാനാടൻ, വി.എം. സെബാസ്റ്റ്യൻ, സന്തോഷ് പി. അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.

