10.3 C
New York
Saturday, March 7, 2026

Buy now

spot_img

സീറ്റ് വിഭജനത്തിൽ വിയർത്ത് ഇടത് മുന്നണി

ആലങ്ങാട്: സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ധാരണ പാലിക്കാത്തതിനെത്തുടർന്ന് ആലങ്ങാട് പഞ്ചായത്തിൽ സിപിഎം-സി പിഐ തർക്കം രൂക്ഷമാകുന്നു. ആലങ്ങാട് പഞ്ചായത്തിൽ 3 വാർഡുകൾ കൂടിയ സാഹചര്യത്തിൽ സിപിഐയ്ക്കു ഒരു സീറ്റ് കൂടി നൽകാമെന്നായിരുന്നു ഇരുമുന്നണികളും തമ്മിൽ ധാരണ. ഇതേ തുടർന്ന് സിപിഎം- സിപിഐ ഒറ്റക്കെട്ടായാണ് കഴിഞ്ഞദിവസം വികസന സന്ദേശജാഥ നടത്തിയത്. എന്നാൽ അവസാന നിമിഷം വാക്കു പാലിക്കാതെ വന്നതോടെയാണു തർക്കമായത്. പ്രശ്നം തുടരുന്നത് ഇടതുമുന്നണി സ്ഥാനാർഥികളെ ബാധിക്കാൻ ഇടയുണ്ട്. ഘടകകക്ഷിയായ ആർജെഡിക്കും സീറ്റ് നൽകാതെ വന്നതോടെ ഈ വിഭാഗവും മാറി നിൽക്കുകയാണ്. ഇന്നലെ വൈകിട്ടു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം ഉദ്ഘാടനം ചെയ്യാനിരുന്ന എൽ ഡിഎഫ് തിരഞ്ഞെടുപ്പു കൺവൻഷനിൽ നിന്നു സിപിഐ വിട്ടു നി ന്നതു സിപിഎമ്മിനു ക്ഷീണമായി.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles