കളമശേരി: ഏലൂർ നഗരസഭ ഇടതുപക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ എസ് സി എസ് മേനോൻ ഹാളിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കൺവീനർ പി എസ് സെൻ അധ്യക്ഷനായി. എൽഡിഎഫ് നേതാക്കളായ കെ എൻ ഗോപിനാഥ്, എം ടി നിക്സൺ, പി എ ഡേവിഡ്, പി ഡി ജോൺസൺ, എ ആർ രഞ്ജിത്, പി അജിത്കുമാർ, പി കെ സുരേഷ്, എ ഡി സുജിൽ, സി പി ഉഷ, ചാൾസ് ജോർജ്, സിജി ബാബു, കെ ബി സുലൈമാൻ, പി എ ഷിബു തുടങ്ങിയവർ സംസാരിച്ചു.

