ഏലൂർ : ഏലൂർ നഗരസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള എൽഡിഎഫ് സ്ഥാനാർഥികളായി. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ആയിട്ടില്ല. എൽഡിഎഫ് ഘടകക്ഷികളായ സിപിഎം 22 വാർഡിലും സിപിഐ എട്ടു വാർഡിലും കേരള കോൺഗ്രസ് (എം) ഒരുവാർഡിലും മത്സരിക്കും. സിപിഐ (എംഎൽ) ക്ക് ഒരു സീറ്റ് നൽകാൻ ധാരണയായിട്ടുണ്ട്. ഇതനുസരിച്ച് സിപിഎം സ്ഥാനാർഥികളിൽ ഒരാൾ സിപിഐ (എംഎൽ) സ്ഥാനാർഥിയായേക്കും.
സിപിഎം സ്ഥാനാർഥികളുടെ പേരും വാർഡും:
കെ.ബി.ഷാജഹാൻ (രണ്ട്), ടിഷ വേണു (മൂന്ന്) എ.ഡി. സുജിൽ (നാല്), മുഹമ്മദ് ഇഖ്ബാൽ (ആറ്), പി.ബി. രാജേഷ് (ഏഴ്), സി.പി. ഉഷ (ഒൻപത്), വി.ടി കിഷോർ (11), എം.എ. ഉദയൻ (12),സബീനാനിഷാദ് (13), നിസി സാബു (14), റസിയ കരീം (15), ശ്യാമ ഗിരീഷ് (16), മേരി ജിമ്മി (18),കെ. കെ. നസീർ (20), അസ്‌ലം (21), രമ്യ സുജിൽ (22), പി.എസ്. ഗോവിന്ദൻകുട്ടി (23),മെറ്റിൽഡാ ജെയിംസ് (24), വി.എ.ജെസി (26), മഞ്ജു എം. മേനോൻ (27), ലക്സി വി ബിനോജ് (29), വി. കെ. ഉത്തമൻ (30), ലൈജി സജീവൻ (32). സിപിഐ സ്ഥാനാർത്ഥികളുടെ പേരും ബ്രാക്കറ്റിൽ വാർഡും ടി.വി. രവി (ഒന്ന്),ജയശ്രീ സതീഷ് (എട്ട്), ബിന്ദു മണി (10 ),ആരതി ഷെബിൻ (17), നിധിൻ വത്സൻ (19), സുനിത സിനിരാജ് (25) ലീലാ ബാബു (28) പ്രീതു രതീഷ് (31). അഞ്ചാംവാർഡിൽ കേരള കോൺഗ്രസ് (എം) സ്ഥാനാർഥിയായി അജിതാജോർജ് മത്സരിക്കും.

