കളമശേരി: ഏലൂരിൽ മുൻ എൽ.ഡി.എഫ് കൗൺസിലർ കാർത്തികേയൻ ബി.ജെ.പിയിൽ ചേർന്നു. ഏലൂർ മുനിസിപ്പൽ അഞ്ചാംവാർഡ് കൺവെൻഷനിൽ എറണാകുളം നോർത്ത് ജില്ലാകമ്മിറ്റി പ്രസിഡന്റ് എം. ബ്രഹ്‌മരാജിൽനിന്ന് അംഗത്വം സ്വീകരിച്ചു. യുവമോർച്ച സംസ്ഥാന സെക്രട്ടറി അഥീന ഭാരതി മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ കെ.ആർ. കൃഷ്ണപ്രസാദ് അദ്ധ്യക്ഷനായി. നേതാക്കളായ സജിത്ത് ആർ. നായർ, വി.വി. പ്രകാശൻ, എസ്. ശശികുമാർ എന്നിവർ സംസാരിച്ചു.

