10.3 C
New York
Saturday, March 7, 2026

Buy now

spot_img

തൊഴിലധിഷ്‌ഠിത മെഷീൻ ഓപ്പറേറ്റർ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഏലൂർ :കേന്ദ്ര സർക്കാർ സ്ഥാപനമായ സിപ്പറ്റ് കൊച്ചിയിൽ സൗജന്യ തൊഴിലധിഷ്‌ഠിത മെഷീൻ ഓപ്പറേറ്റർ കോഴ്‌സുകളിലേക്കായി അപേക്ഷകൾ ക്ഷണിച്ചു. ജനറൽ, ഒബിസി, ഒഇ സി, എസ് സി, എസ് ടി തുടങ്ങി എല്ലാ വിഭാഗക്കാർക്കും അപേക്ഷിക്കാം. സൗജന്യ താമസം, ഭക്ഷണം എന്നിവ ലഭ്യമാണ്. പ്ലസ്‌ വണ്ണോ അതിന് മുകളിലോ വിദ്യാഭ്യാസമുള്ള 18-30 വയസ്സിനിടയിൽ പ്രായമുള്ള ആർക്കും അപേക്ഷിക്കാം.

താൽപര്യമുള്ളവർ യോഗ്യത, തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകൾ, പാസ്പോർട്ട് സൈസ്സ് ഫോട്ടോ, ആധാർ കാർഡ്, എന്നിവ സഹിതം 6ന് രാവിലെ 11 ന് സിപ്പറ്റ് ഓഫീസിൽ ഹാജരാകണം.

അപേക്ഷ അയക്കേണ്ട വിലാസം സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എഞ്ചിനീയറിംഗ് & ടെക്നോളജി,എച്ച് ഐ എൽ കോളനി, പാതാളം. ഫോൺ: 9048086063,9995850398

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles