ഏലൂർ: ഫാക്ട് എംപ്ലോയീസ് സോഷ്യൽ സർവീസ് ഫോറം, ഏലൂര്‍ മേഖല ടാക്സി ഓണേഴ്സ് അസോസിയേഷൻ, ആലുവ പബ്ലിക് പ്ലാറ്റ്ഫോം, കേരള ആക്ഷൻ ഫോഴ്സ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ നിർധന രോഗികൾക്ക് വേണ്ടി സമാഹരിക്കുന്ന കാലാവധി കഴിയാത്തതും ഉപയോഗം കഴിഞ്ഞതുമായ മരുന്നുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി ഏലൂർ മേഖല ടൂറിസ്റ്റ് ടാക്സി ഓണേഴ്സ് അസോസിയേഷൻ പ്രസിഡൻറ് എ.ബി. ജയരാജ് ഫാക്ട് സോഷ്യൽ സർവീസ് ഫോറം രക്ഷാധികാരി എം. എം. ജബ്ബാറിൽ നിന്ന് മരുന്ന് പെട്ടി സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു.
ഉദ്യോഗമണ്ഡൽ ഫാക്ട് ജംഗ്ഷൻ ഡ്രൈവേഴ്സ് ഓഫീസിലാണ് മരുന്ന് പെട്ടി സ്ഥാപിച്ചത്.
സോഷ്യൽ സർവീസ് ഫോറം രക്ഷാധികാരി വി.എ.നാസർ അധ്യക്ഷനായി.ട്രേഡ് യൂണിയൻ ഭാരവാഹികളായ പി. എസ് .യദു,പി. വി. ജോസ്, പി. എം. ടോണി, പി. എം. അലി, റസാക്ക്, സോഷ്യൽ സർവീസ് ഭാരവാഹികളായ മുഹമ്മദ് സഖീർ, വാൾട്ടർ ആന്റണി എന്നിവർ സംസാരിച്ചു. ഫാക്ട് സോഷ്യൽ സർവീസ് ഫോറം ഭാരവാഹികളായ വിഷ്ണു.കെ. ദിലീഷ് . ഡോ.ജോബി തോമസ് എന്നിവർ നേതൃത്വം നൽകി. വീടുകളിൽ ആവശ്യം കഴിഞ്ഞതും കാലാവധി കഴിയാത്തതു മായ(ഇഞ്ചക്ഷൻ ഒഴികെ ഉള്ളവ) മരുന്നുകൾ ഈ ബോക്സിൽ നിക്ഷേപിക്കാം.

