10.9 C
New York
Sunday, March 8, 2026

Buy now

spot_img

റഡാർ ഗവേഷകർക്ക് ഐഎംഎസ് ദേശീയ അവാർഡ്

കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ റഡാർ ഗവേഷണ കേന്ദ്ര വിദ്യാർത്ഥിനി എയ്ഞ്ചൽ അനീറ്റ ക്രിസ്റ്റി, കഴിഞ്ഞ വർഷത്തെ മികച്ച പ്രബന്ധത്തിനുള്ള ഇന്ത്യൻ മീറ്റിയറോളജിക്കൽ സൊസൈറ്റിയുടെ ജെ. ദാസ് ഗുപ്ത അവാർഡ് കരസ്ഥമാക്കി. അന്തരീക്ഷത്തിന്റെ ഏറ്റവും അടിത്തട്ടിലെ പാളിയായ ഭൂസ്പർശമണ്ഡലത്തിന്റെ സ്വഭാവസവിശേഷതകൾ, കുസാറ്റ് റഡാർ ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞൻ ഡോ. എം.ജി. മനോജിന്റെ മാർഗനിർദേശത്തിൽ റഡാർ വിദൂര സംവേദനം മുഖേന മനസ്സിലാക്കുന്നതിനുള്ള നവീനമാർഗം ആവിഷ്കരിച്ചതിനാണ് അവാർഡ്.

അന്തരീക്ഷത്തിലെ സംവഹനപ്രക്രിയ, കൂമ്പാരമേഘങ്ങളുടെ രൂപീകരണം, ഇടിമിന്നൽ, വായുമലിനീകരണം, മൂടൽമഞ്ഞ് മുതലായവയുടെ പഠനത്തിന് അനുപേക്ഷണീയമായ നവീനമായ ഒരു സങ്കേതമാണ് ഈ പ്രബന്ധത്തിലൂടെ ഇവർ അവതരിപ്പിച്ചത്. കുസാറ്റിലെ 205 മെഗാഹെർട്സ് ആവൃത്തിയുള്ള നവീന റഡാർ ഉപയോഗിച്ച് നടത്തിയ ഈ ഗവേഷണം ഉഷ്ണമേഖലാ അന്തരീക്ഷ നിരീക്ഷണത്തിനും കാലാവസ്ഥാഗവേഷണത്തിലും ഒരുമുന്നേറ്റമാണെന്ന് വിലയിരുത്തപ്പെടുന്നു. ഈ മാസം പുണെയിൽ നടക്കുന്ന ‘ഇൻട്രോമെറ്റ്’ അന്തർദേശീയ കോൺഫറൻസിൽ അവാർഡ് സമ്മാനിക്കും.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles