കുന്നുകര പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ തങ്ങളിലേക്ക് കൂടുതല്‍ അടുപ്പിച്ചതായി ഭരണപക്ഷം. ഒന്നരയോളം ഏക്കറില്‍ 50 വീടുകളുള്ള പാര്‍പ്പിട സമുഛയം ഒരുക്കിയും ജില്ലയില്‍ കൃഷിക്കായി ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചും തുടര്‍ച്ചയായ പുരസ്‌ക്കാരങ്ങളും പഞ്ചായത്ത് കരസ്തമാക്കി. 2020-2021 ല്‍ തുടങ്ങി തുടര്‍ച്ചയായ രണ്ടു വര്‍ഷം മികവിനുള്ള മഹാത്മ പുരസ്‌കാരവും 2020-2021 ല്‍ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിയും നേടി. 2024 2025 ല്‍ കുന്നുകര കൃഷി ഭവന്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഫണ്ട് ചെലവഴിച്ചതിന് ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. കില സംസ്ഥാന തലത്തില്‍ മാതൃകാ പദ്ധതികള്‍ക്കുള്ള പഠന പര്യടനങ്ങള്‍ക്കായി തെരഞ്ഞെടുത്ത 19 ലേണിംഗ് സെന്ററുകളില്‍ ഒന്നായി കുന്നുകരയെ മാറ്റാന്‍ സാധിച്ചു.
ഭൂരഹിതര്‍ക്ക് ഭൂമിനല്‍കാനാകാതെ സംസ്ഥാന സര്‍ക്കാരിനു പോലും പരിമിതികളുള്ളപ്പോള്‍ ഒന്നര ഏക്കറോളം ഭൂമി കണ്ടെത്തി 50 വീടുകള്‍ പൂര്‍ത്തിയാക്കി പാര്‍പ്പിട സമുഛയം ഒരുക്കാനും 206 ലൈഫ് വീടുകള്‍ അനുവദിക്കുന്നതിനും പഞ്ചായത്ത് തലത്തില്‍ സാധിച്ചു.
പ്രൈമറി ഹെല്‍ത് സെന്ററുകളെ ഫാമിലി ഹെല്‍ത്സെന്ററുകളായി ഉയര്‍ത്തുകയും 2 ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കുകയും ചെയ്തു. ഫാമിലി ഹെല്‍ത്സെന്ററുകളുടെ സേവനം ജനങ്ങളില്‍ എത്തിക്കുന്നതിന് എല്ലാ സൗകര്യങ്ങളോടും കൂടെ 2 സബ് സെന്ററുകള്‍ പുതുക്കി നിര്‍മ്മിച്ചു. ആയുര്‍വ്വേദാശുപത്രിക്കും ഫാമിലി ഹെല്‍ത്സെന്ററിനും മരുന്നിനായി 50 ലക്ഷം വീതവും ഹോമിയോ ഡിസ്‌പെന്‍സറിക്ക് 10 ലക്ഷവും അനുവദിച്ചു. പാലിയേറ്റീവ് കെയര്‍ സംവിധാനം കാര്യക്ഷമമാക്കുന്നതിന് 30 ലക്ഷം നല്‍കുകയും നഴ്‌സിന്റെ സേവനം ഉറപ്പാക്കുകയും ചെയ്തു കൗമാരക്കാരിലെ വിളര്‍ച്ചാ നിര്‍മ്മാര്‍ജ്ജന പദ്ധതിക്കും രൂപം നല്‍കി.
പ്ലാന്‍ ഫണ്ടിന്റെ 35 ശതമാനമായ 3 കോടിയോളം രൂപ വിവിധ കൃഷികള്‍ക്കായി നല്‍കി. നെല്‍ക്കര്‍ഷകര്‍ക്ക് വിത്ത് കൂലിച്ചെലവ് എന്നിവ പൂര്‍ണ്ണമായും വളം ഭാഗികമായും സൗജന്യമായി നല്‍കി. ക്ഷീര കര്‍ഷകര്‍ക്ക് പാലിനും കാലിത്തീറ്റക്കും സബ്‌സിഡിയും മത്സ്യത്തൊഴിലാളികള്‍ക്ക് വഞ്ചിയും വലയും നല്‍കി. വിദ്യാഭ്യാസം, കുടിവെള്ള ലഭ്യത, മാലിന്യ നിര്‍മാര്‍ജ്ജനം തുടങ്ങിയ മേഖലകളിലും ശ്രദ്ധേയമാറ്റ മാറ്റം
വനിതകള്‍ക്കായി ഫിറ്റ്‌നസ് സെന്റര്‍ സ്ഥാപിച്ച് ഇന്‍സ്ട്രക്ടറെ നിയമിക്കുകയും ഓപണ്‍ജിം സ്ഥാപിക്കുകയും യോഗ പരിശീലനം ആരംഭിക്കുകയും ചെയ്ത് ശാരീരിക മാനസിക ആരോഗ്യം ഉറപ്പാക്കി. വനിതകള്‍ക്ക് വീട് അറ്റകുറ്റപ്പണികള്‍ക്കായി പ്രത്യേക പദ്ധതി രൂപീകരിച്ചു വനിതാ കലോത്സവം സംഘടിപ്പിക്കുകയും വനിതകളുടെ ഉന്നമനത്തിനായി വനിത ഫെസിലിറ്റേറ്ററെ നിയമിക്കുകയും ചെയ്തു. പകല്‍ വീട് പ്രവര്‍ത്തനമാരംഭിച്ച് 35 അന്തേവാസികള്‍ക്കായി കെയര്‍ ടേക്കറെ നിയമിക്കുകയും 15 ലക്ഷം രൂപയോളം ചെലവഴിച്ച് വയോജന ക്ഷേമം ഉറപ്പാക്കുകയും ചെയ്തു.കൂടാതെ വിപുലമായ വാര്‍ഡ് തോറുമുള്ള വയോജന സംഗമങ്ങളും വിനോദ യാത്രയും സംഘടിപ്പിക്കുകയും ഹാപ്പിനസ് പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
ജല്‍ ജീവന്‍ പദ്ധതിക്കു മുമ്പേ പഞ്ചായത്തിലെ മുഴുവന്‍ പ്രദേശങ്ങളിലും കുടിവെള്ള കണക്ഷന്‍ എത്തിക്കാനായി. കൂടാതെ കേരള വാട്ടര്‍ അധോറിറ്റിയുടെ പ്രശ്‌നം മൂലം വെള്ളമെത്താത്ത 5 വാര്‍ഡുകളില്‍ വര്‍ഷത്തിന്റെ പകുതിയോളം സമയങ്ങളില്‍ പഞ്ചായത്ത് നേരിട്ട് കുടിവെള്ളം എത്തിക്കുന്നു.തൊഴിലുറപ്പു മേഖലയില്‍ 4,03,721 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുകയും 20കോടിയോളം രൂപ ഈ മേഖലയില്‍ ചെലവഴിക്കുകയും ചെയ്തു.

