10.3 C
New York
Saturday, March 7, 2026

Buy now

spot_img

എൽഡിഎഫ് ജനമുന്നേറ്റയാത്ര ഇന്ന് സമാപിക്കും​

കളമശേരി

കളമശേരി നഗരസഭയിലെ യുഡിഎഫ് അഴിമതിയും കെടുകാര്യസ്ഥതയും തുറന്നുകാണിക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച ത്രിദിന ജനമുന്നേറ്റയാത്ര തിങ്കൾ വൈകിട്ട് സമാപിക്കും. സമാപനം സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്യും.​ പി എം മുജീബ് റഹ്മാൻ ക്യാപ്റ്റനും എസ് രമേശൻ വൈസ് ക്യാപ്റ്റനും എ എം ജമാൽ മാനേജരുമായ ജാഥയുടെ രണ്ടാംദിന പര്യടനം വിടാക്കുഴയിൽ കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വി വി ജോഷി ഉദ്ഘാടനം ചെയ്തു. കെ പി ഓമനക്കുട്ടൻ അധ്യക്ഷനായി. കെ ബി വർഗീസ്, എം എ നൗഷാദ്, ആർ ബി അൻവർ, ബിജു മോഹൻ തുടങ്ങിയവർ സംസാരിച്ചു. വൈകിട്ട് ആറിന് ഉണിച്ചിറയിൽ നടന്ന സമാപനം എൻസിപി എസ് സംസ്ഥാന കമ്മറ്റി അംഗം പി ഡി ജോൺസൺ ഉദ്ഘാടനം ചെയ്തു. അമ്പിളി സ്വപ്നേഷ് അധ്യക്ഷയായി. മൂന്നാംദിനമായ തിങ്കൾ രാവിലെ ഒമ്പതിന് മറ്റെക്കാട്ട് ഐഎൻഎൽ ജില്ലാ സെക്രട്ടറി കെ എം എ ജലീൽ ഉദ്ഘാടനം ചെയ്യും. 

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles