10.3 C
New York
Saturday, March 7, 2026

Buy now

spot_img

ഏലൂരിൽ വികസനം തുടരുമെന്ന് ഭരണസമിതി

ഏലൂർ ഏലൂരിലെ ജനങ്ങൾ ഭരണസമിതിയിൽ അർപ്പിച്ച വിശ്വാസം പരമാവധി കാത്തു സൂക്ഷിക്കാൻ കഴിഞ്ഞതിന്റെ അഭിമാനത്തിലാണ് നേതാക്കൾ. നഗരസഭയുടെ സമസ്ത മേഖലകളിലും വികസനമെന്ന ലക്ഷ്യം മുന്നിൽകണ്ട് മാത്രമായിരുന്നു പ്രവർത്തനങ്ങൾ എന്നാണ് ഭരണസമിതി അവകാശപ്പെടുന്നത്. ഇവരുടെ അവകാശത്തെ സാധൂകരിക്കുന്നതാണ് 2020-25 വർഷത്തെ ഭരണസമിതിയുടെ വികസന നേട്ടങ്ങൾ.

പി എം എ വൈ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി  409 ഭവനങ്ങളാണ് നിർമ്മിച്ച് നൽകിയത്. ആരോഗ്യ രംഗത്തെ പുതിയ. ചുവടുവെയ്പ്പെന്ന നിലയിൽ കേരളത്തിലെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം ഏലൂരിന് സ്വന്തമാക്കാൻ കഴിഞ്ഞു. 25ലക്ഷം ചെലവിൽ ഹോമിയോ ഡിസ്പെൻസറി, 15 ലക്ഷം മുതൽ മുടക്കിൽ ഗവ. ആയുർവേദ ഡിസ്പെൻസറി ഹെൽത്ത് ആന്റ് വെൽനസ് സെന്ററാക്കി ഉയർത്തി, പാതാളത്തും മഞ്ഞുമ്മലിലും പുതിയ അർബൻ ഹെൽത്ത് ആന്റ് വെൽനസ് സെന്റർ, എന്നിവയും ഭരണകക്ഷിയുടെ നേട്ടങ്ങളിൽ ഉൾപ്പെടുന്നു.

അറിവിന്റെ കവാടം തുറന്ന് ഏലൂർ ഗവ. എൽ പി സ്കൂളിൽ പുതിയ കെട്ടിടം, ഓഡിറ്റോറിയം, പാർക്ക് കൂടാതെ ശുദ്ധ ജലത്തിനായി ആർ ഒ പ്ലാന്റും സ്ഥാപിച്ച് നൽകി.

ഏലൂരിന്റെ ടൂറിസം മേഖലയിലും വൻ കുതിപ്പാണ് ഭരണസമിതിയ്ക്ക് നൽകാൻ കഴിഞ്ഞത്. കൊച്ചി വാട്ടർ മെട്രോ സർവീസ് ഏലൂരിൽ എത്തിച്ചു, 1 കോടി ചെലവിൽ സംസ്ഥാന ടൂറിസം വകുപ്പിന്റെ നേത‍ൃത്വത്തിൽ ഏലൂർ ഫെറി നവീകരണം പുരോഗമിക്കുകയാണ്. 68 ലക്ഷം രൂപ ചെലവിൽ അമൃത് പദ്ധതിയിൽ ഏലൂർ ഫെറിയിൽ പാർക്ക് നിർമ്മാണ പ്രവർത്തി ടെൻഡർ ചെയ്യുകയും ചെയ്തിട്ടുണ്ട്.

സമഗ്ര മേഖലയിൽ പൂർത്തിയാക്കിയതും തുടക്കം. കുറിച്ചതുമായ പദ്ധതികളുമായി തികഞ്ഞ ആത്മവിശ്വാസത്തിലാണ് വരും തെരഞ്ഞെടുപ്പിനെ നേരിടാൻ ഭരണ സമിതി ഒരുങ്ങുന്നത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles