10.3 C
New York
Saturday, March 7, 2026

Buy now

spot_img

കരുമാല്ലൂര്‍, ആലങ്ങാട് മേഖലയില്‍ മോഷണവും കവര്‍ച്ചാശ്രമവും പെരുകുന്നു

ആലങ്ങാട്: കരുമാല്ലൂര്‍, ആലങ്ങാട് മേഖലയില്‍ മോഷണവും കവര്‍ച്ചാശ്രമവും പെരുകുന്നു. കഴിഞ്ഞ ദിവസം മൂന്നിടങ്ങളിലാണ് മോഷണം നടന്നത്. നീറിക്കോട് എ.ആര്‍.ഡി 123-ാം നമ്പര്‍ റേഷന്‍ കടയിലും സമീപത്തെ വീട്ടിലും മനയ്ക്കപ്പടി ഭാഗത്തെ കൃഷിയിടങ്ങളിലുമാണ് മോഷണം നടന്നത്. ആലുവ വെസ്റ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരു വര്‍ഷത്തിനിടെ നാല്‍പ്പതോളം മോഷണങ്ങളാണ് നടന്നത്.

നീറിക്കോട് ബാബുവിന്റെ ഉടമസ്ഥതയിലുള്ള റേഷന്‍ കടയിലെ 102 ലിറ്റര്‍ മണ്ണെണ്ണയാണ് രാത്രി ഊറ്റി കൊണ്ടുപോയത്. വരാന്തയില്‍ സൂക്ഷിച്ചിരുന്ന വീപ്പയില്‍ നിന്നാണ് മണ്ണെണ്ണ ഊറ്റിക്കടത്തിയത്. തൊട്ടടുത്തുള്ള നെടുകപ്പിള്ളി ധനേഷ് സത്യന്റെ വീട്ടില്‍നിന്ന് 3000 രൂപ വിലവരുന്ന മീറ്റര്‍ ബോക്‌സ് കവര്‍ന്നു. മനയ്ക്കപ്പടി ഭാഗത്തെ കൃഷിയിടങ്ങളില്‍ സൂക്ഷിച്ചിരുന്ന രണ്ട് മോട്ടോറുകളും കവര്‍ച്ച നടത്തി. ഒരു മാസത്തിനിടെ ഏഴ് മോട്ടോറുകള്‍ മാത്രം ഈ ഭാഗത്ത് നിന്ന് കവര്‍ച്ച ചെയ്തിട്ടുണ്ട്.

രണ്ടാഴ്ച മുമ്പ് നീറിക്കോട് പ്രദേശത്ത് ഒരു വീട് കുത്തിത്തുറന്ന് എട്ട് പവന്‍ കവര്‍ന്നിരുന്നു. അന്തര്‍ സംസ്ഥാന തൊഴിലാളികളായ കവര്‍ച്ച സംഘം ഇവിടെ തന്നെയുള്ള മറ്റൊരു വീട് കുത്തിത്തുറക്കുന്നത് കണ്ട നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടിയപ്പോഴാണ് ഇവരില്‍ സ്വര്‍ണം പിടികൂടിയത്. ഇവിടങ്ങളില്‍ പൊലീസ് പട്രോളിങ് ഊര്‍ജിതമാക്കണമെന്ന ആവശ്യവും ശക്തമാണ്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles