കളമശേരി: കളമശ്ശേരിയില്‍ എയര്‍ഹോണ്‍ പരിശോധന നടത്തി. ഗതാഗത മന്ത്രിയുടെയും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെയും നിര്‍ദ്ദേശപ്രകാരമായിരുന്നു പരിശോധന. പരിശോധനയില്‍ നിയമലംഘനം നടത്തിയ മുപ്പതോളം വാഹന ഉടമകള്‍ക്കെതിരെ കേസെടുത്തു.
ഒരു വാഹനത്തില്‍നിന്ന് വിവിധ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്ന ആറ് പൈപ്പുകള്‍ പിടിച്ചെടുത്തു. ആദ്യതവണ പിഴയായി 2000 രൂപയും തുടര്‍ന്നും നിയമം ലംഘിക്കുകയാണെങ്കില്‍ 10000 രൂപവരെയും പിഴ ഈടാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

