10.9 C
New York
Sunday, March 8, 2026

Buy now

spot_img

ഏലൂര്‍ ഫെറിയില്‍ അമൃത് പാര്‍ക്ക് നിര്‍മ്മാണം ആരംഭിച്ചു, മുതല്‍ മുടക്ക് 50 ലക്ഷം രൂപ

ഏലൂര്‍: ഏലൂര്‍ നഗരസഭ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫെറിയില്‍ നിര്‍മിക്കുന്ന പാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. 50 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന പാര്‍ക്കിന്റെ നിര്‍മാണ ഉദ്ഘാടനം നഗരസഭാധ്യക്ഷന്‍ എ.ഡി.സുജില്‍ നിര്‍വഹിച്ചു. ഉപാധ്യക്ഷ ജയശ്രീ സതീഷ്, കൗണ്‍സിലര്‍മാരായ സാജു തോമസ്, ദിവ്യ നോബി എന്നിവര്‍ പങ്കെടുത്തു.

കുട്ടികളുടെ കളി ഉപകരണങ്ങള്‍, ഓപ്പണ്‍ ജിം എന്നിവയുള്‍പ്പെടുന്ന പാര്‍ക്കാണ് നിര്‍മ്മിക്കുന്നത്. ടൂറിസം വകുപ്പിന്റെ ഒരു കോടി രൂപ ചെലവഴിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഫെറിയില്‍ പുരോഗമിക്കുന്നത്.

കുടിവെള്ള വിതരണം, മലിന ജലം നിര്‍മാര്‍ജനം, നഗരഗതാഗതം അടക്കമുള്ള അടിസ്ഥാന സേവനങ്ങള്‍ നല്‍കി അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു ദേശീയ പദ്ധതിയാണ് അമൃത് പദ്ധതി. രാജ്യത്തെ നഗരപ്രദേശങ്ങളില്‍ സമൂലമായ മാറ്റമുണ്ടാക്കുമെന്നാണ് പദ്ധതിയിലൂടെ സര്‍ക്കാര്‍ വിലയിരുത്തുന്നത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles