10.3 C
New York
Saturday, March 7, 2026

Buy now

spot_img

ജില്ലാ പട്ടയമേള ; 310 പേർകൂടി ഭൂമിയുടെ അവകാശികൾ

കളമശേരി; അർഹരായവർക്ക് പരമാവധി വേഗത്തിൽ പട്ടയം ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. ഏലൂർ ടൗൺഹാളിൽ ജില്ലാ പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഏറ്റവും കൂടുതൽപേർക്ക് പട്ടയം ലഭ്യമായത് ഈ സർക്കാരിന്റെ കാലത്താണ്. ​സർക്കാരിന്റെയും റവന്യുവകുപ്പിന്റെയും ഇടപെടലിലൂടെ കോതമംഗലം ഭാഗത്തെ പട്ടയപ്രശ്നങ്ങൾ പരിഹരിക്കാനായി. ലോകത്തിനുതന്നെ മാതൃകയായി അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. വിവിധ വിഭാഗങ്ങളിലുള്ള ആളുകളുടെ ക്ഷേമത്തിനായി സർക്കാർ വിവിധ കർമപദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ​ചടങ്ങിൽ വിവിധ താലൂക്കുകളിലായി 310 പട്ടയങ്ങൾ വിതരണം ചെയ്തു. കോതമംഗലം– 25, കുന്നത്തുനാട്– 32, മൂവാറ്റുപുഴ– 8, കൊച്ചി– 13, കണയന്നൂർ– 9, ആലുവ– 4, 209 ലാൻഡ് ട്രിബ്യൂണൽ പട്ടയം, 10 ദേവസ്വം പട്ടയം എന്നിവയാണ് വിതരണം ചെയ്തത്. ​അഡീഷണൽ ജില്ലാ മജിസ്ട്രേട്ട്‌ വിനോദ് രാജ്, ഡെപ്യൂട്ടി കലക്ടർമാരായ കെ മനോജ്, സുനിത ജേക്കബ്, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർടി പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles