4.7 C
New York
Thursday, March 5, 2026

Buy now

spot_img

കളമശേരി മണ്ഡലത്തിൽ
കൂൺ ഗ്രാമം പദ്ധതി തുടങ്ങി

​കളമശേരി; കളമശേരി നിയോജകമണ്ഡലത്തിൽ കൂൺ ഗ്രാമം പദ്ധതി മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. നഗരസഭാ സ്ഥിരംസമിതി ചെയർപേഴ്സൺ ജെസി പീറ്റർ അധ്യക്ഷയായി. സംസ്ഥാന ഹോർട്ടി കൾച്ചർ മിഷൻ, രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയുമായിച്ചേർന്ന് കൂൺ കൃഷി വ്യാപിപ്പിക്കാനും കർഷകർക്ക് അധികവരുമാനം ലഭിക്കാനും നടപ്പാക്കുന്ന പദ്ധതിയാണ് കൂൺ ഗ്രാമം. 100 ചെറുകിട കൂൺ ഉൽപ്പാദക യൂണിറ്റ്, രണ്ട് വാണിജ്യ കൂൺ ഉൽപ്പാദക യൂണിറ്റ്, ഒരുകൂൺ വിത്ത് ഉൽപ്പാദന യൂണിറ്റ്, രണ്ട് പാക്ക് ഹൗസ്, മൂന്ന് മൂല്യവർധിത യൂണിറ്റ്, 10 കമ്പോസ്റ്റ് യൂണിറ്റ് എന്നിവ ഉൾപ്പെട്ടതാണ് ഒരു കൂൺ ഗ്രാമം. കളമശേരി, ഏലൂർ നഗരസഭകളിലും കരുമാല്ലൂർ, കടുങ്ങല്ലൂർ, ആലങ്ങാട്, കുന്നുകര പഞ്ചായത്തുകളിലുമാണ് പദ്ധതി. പദ്ധതിയുടെ ഭാഗമായി പരിശീലനവും നടത്തി. കൃഷി ഡെപ്യൂട്ടി ഡയറക്ടർ (ഹോർട്ടികൾച്ചർ) ഇന്ദു കെ പോൾ പദ്ധതി വിശദീകരിച്ചു. കളമശേരി കൃഷി അസിസ്റ്റന്റ്‌ ഡയറക്ടർ ഡോ. സൗമ്യ പോൾ, കൗൺസിലർമാരായ ലിസി കാർത്തികേയൻ, മിനി കരീം, കൃഷി അസിസ്റ്റന്റ് ഡയറക്ടർമാരായ പുഷ്യ രാജൻ, എൽസ ജൈൽസ്, കളമശേരി കൃഷി ഓഫീസർ അഞ്‌ജു മറിയം എബ്രഹാം എന്നിവർ സംസാരിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles