10.3 C
New York
Saturday, March 7, 2026

Buy now

spot_img

കരുമല്ലൂരിൽ കുതിച്ചുയർന്ന് കാർഷിക രംഗം, വികസനത്തിന്റെ അഞ്ച് വർഷങ്ങളെക്കുറിച്ച് ഭരണപക്ഷം

2020-ൽ LDF കരുമാല്ലൂർ ഗ്രാമപഞ്ചായത്തിൽ അധികാരത്തിൽ വരുമ്പോൾ കോവിഡിന്റെ കാലഘട്ടമായിരുന്നു 20 വാർഡുകളിലും ഉള്ള ജനങ്ങൾക്ക് FHC യുടെ നേത്യത്വത്തിൽ വാക്സിനേഷൻ നടത്തി, മരണനിരക്ക് കുറയ്ക്കാൻ സാധിച്ചു, ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ആരോഗ്യവിഭാഗത്തിന്റെ കായ കൽപം അവാർഡ് ലഭിക്കുകയുണ്ടായി, ഭവന രഹിതരായവർക്ക് 213 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി, ദൂരഹിതരായ 25 പേർക്ക് സ്ഥലം വാങ്ങി നൽകി, ഇതിൽ വീടുകളുടെ നിർമ്മാണം പൂർത്തിക്കരിച്ചു.ആദ്യ 4 വർഷം പ്രസിഡന്റ് ശ്രീലത ലാലുവും, വൈസ് പ്രസിഡണ്ട് ജോർജ് മേനാച്ചേരിയും ആയിരുന്നു.

കൃഷിക്ക് മുൻതൂക്കം ഉള്ള സ്ഥലമാണ് കരുമാല്ലൂർ അതുകൊണ്ട് തന്നെ നെൽകൃഷി വ്യാപകമായി ചെയ്യുന്നു ഏകദേശം 1000 ഹെക്ടറിൽ ചെയ്യുന്നു, കരുമാല്ലൂർ പാടശേഖര സമിതി, വെളിയത്തുനാട് പാടശേഖര സമിതി, ഈസ്റ്റും, വെസ്റ്റുമായി കൃഷി ചെയ്യുന്നു, ജാതി കൃഷി, തെങ്ങ് കൃഷി, വാഴ കൃഷി, പച്ചക്കറി കൃഷി തുടങ്ങിയവയെ പ്രോൽസാഹിപ്പിക്കുന്നു.സ്കൂൾ വിദ്യാർത്ഥികൾക്ക് ലാപ് ടോപ്പ്, പഠനോപകരണം, സ്കോളർഷിപ്പ്, തുടങ്ങിയവ നൽകുന്നു.

പാവപെട്ടവർക്ക് പോത്തുകുട്ടി വിതരണം, വ്യദ്ധർക്ക് കട്ടിൽ വിതരണം എല്ലാ വർഷവും നടത്തുന്നു ഏകദേശം 1000-ൽ പരം ആളുകൾക്ക് നൽകി. സ്ഥലം ലഭ്യമായ വാർഡുകളിൽ അംഗനവാടികൾക്ക് വിവിധ ഫണ്ടുകൾ ഉപയോഗപ്പെടുത്തി പുതിയ കെട്ടിടം പണിതു. എല്ലാ വാർഡുകളിലും, MLA യുടെ ഫണ്ട് ഉപയോഗപ്പെടുത്തിയും,തൊഴിലുറപ്പ് ഫണ്ടും, പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗപ്പെടുത്തി വിവിധ റോഡുകൾ നിർമ്മിക്കുകയും, ടെണ്ടർ നടപടികൾ പൂർത്തികരിച്ച് നിർമ്മാണം ആരംഭിക്കാൻ തയ്യാറായി വരുന്നു

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles