10.3 C
New York
Saturday, March 7, 2026

Buy now

spot_img

കെഎസ്ആർടിസി പുതിയ സർവീസുകൾ തുടങ്ങി

ആലങ്ങാട്; മന്ത്രി പി രാജീവിന്റെ ഇടപെടലിൽ കെഎസ്ആർടിസിയുടെ പുതിയ സർവീസുകൾക്ക് തുടക്കമായി. കരിങ്ങാംതുരുത്ത് കവലയിൽ മന്ത്രി പി രാജീവ് ഫ്ലാഗ് ഓഫ് ചെയ്തു. രാവിലെ 6.40ന് ഗോതുരുത്തിൽനിന്ന് പുറപ്പെട്ട് പറവൂർ, കൂനമ്മാവ്, കൊങ്ങോർപ്പിള്ളി, പാനായിക്കുളം, ഇടയാർ, പാതാളം, കളമശേരി വഴി എറണാകുളം മെഡിക്കൽ കോളേജിലേക്കും വൈകിട്ട് 5.05ന് എറണാകുളം മെഡിക്കൽ കോളേജിൽനിന്ന് സമാന റൂട്ടിലൂടെ പറവൂരിലും അവസാനിക്കുന്നതാണ് ഒരു സർവീസ്. പറവൂർ കരിങ്ങാംതുരുത്ത്, കരിങ്ങാംതുരുത്ത് പറവൂർ ചാത്തനാട് റൂട്ടിലും രണ്ട് സർവീസുകളുണ്ട്. ചടങ്ങിൽ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ രമ്യ തോമസ് അധ്യക്ഷയായി. ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി എം മനാഫ്, ജില്ലാപഞ്ചായത്ത്‌ അംഗം യേശുദാസ് പറപ്പിള്ളി, എം കെ ബാബു എന്നിവർ സംസാരിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles