കളമശേരി; കളമശേരിയിൽ യുഡിഎഫ് നഗരസഭാ ഭരണത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും തുറന്നുകാണിക്കാൻ എല്‍ഡിഎഫ് മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച ത്രിദിന ജനമുന്നേറ്റയാത്ര തിങ്കൾ വൈകിട്ട് സമാപിച്ചു. പി എം മുജീബ് റഹ്മാൻ ക്യാപ്റ്റനും എസ് രമേശൻ വൈസ് ക്യാപ്റ്റനും എ എം ജമാൽ മാനേജരുമായ കാൽനടജാഥ നാൽപ്പതോളം കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങിയാണ് സമാപിച്ചത്. ജില്ലയിലെ മുതിർന്ന എൽഡിഎഫ് നേതാക്കൾ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്തു. തിങ്കൾ രാവിലെ മറ്റെക്കാട്ട് നടന്ന സ്വീകരണം ഐഎൻഎൽ ജില്ലാ സെക്രട്ടറി കെ എം എ ജലീൽ ഉദ്ഘാടനം ചെയ്തു. എം എ നൗഷാദ് അധ്യക്ഷനായി. കെ ബി വർഗീസ്, പി കെ ബേബി, സി എസ് എ കരീം, മൈമൂനത്ത് അഷ്റഫ്, റാണി രാജേഷ് തുടങ്ങിയവർ സംസാരിച്ചു. വൈകിട്ട് കങ്ങരപ്പടിയിൽ ജാഥ സമാപിച്ചു. മഴയെത്തുടര്‍ന്ന് സമാപന പൊതുയോഗം ഒഴിവാക്കിയിരുന്നു.

