കാർഷിക വികസനത്തിന് മുൻതൂക്കം നൽകിയായിരുന്നു കടുങ്ങല്ലൂരിൽ ഭരണപക്ഷത്തിന്റെ പ്രവർത്തനങ്ങൾ. മുന്നര പതിറ്റാണ്ടായി നെൽകൃഷി നിലച്ച് പത്ത് എക്കറിൽ പതിനാറ് ടൺ നെല്ല് ഉൽപാദനം മാത്രമുണ്ടായിരുന്ന കടുങ്ങല്ലൂരിൽ നാലര വർഷം കൊണ്ട് 93,58,000 രൂപ മുടക്കി നാനൂറ്റിപന്ത്രണ്ട് ഏക്കർ സ്ഥലത്തേയ്ക്ക് നെൽകൃഷി വ്യാപിപ്പിച്ച് 1289.425 ടൺ നെല്ല് ഉദ്പാദിപ്പിച്ച് സിവിൽസപ്ലെയിസിന് കൈമാറിയതിന്റെ അഭിമാനത്തിലാണ് ഭരണപക്ഷം. ഇതുവഴി 3,72,64,382.5 രൂപ കർഷകർക്ക് ലഭ്യമാക്കുകയും, പുതിയ കൃഷിഓഫിസും, എക്കോക്ഷോപ്പും ആരംഭിക്കുകയും ചെയ്തു.
പഞ്ചായത്തിലെ ഉളിയന്നൂർ, കുഞ്ഞുണ്ണിക്കര ഉൾപ്പെടെയുള്ള മുഴവൻ പ്രദേശങ്ങളിലും ജലജീവൻ മിഷൻ പദ്ധതി പ്രകാരമുള്ള പൈപ്പ് ലൈനുകൾ സ്ഥാപിച്ച് ആവിശ്യകാർക്ക് മുഴുവൻ സൗജന്യമായി പൈപ്പ് കണക്ഷൻ നൽകി. ലൈഫ് ഭവനപദ്ധതിപ്രകാരം 159 വീടുകൾക്ക് ധനസഹായവും, 58 പേർക്ക് ഭൂമി വാങ്ങുന്നതിനും ധനസഹായം നൽകി. സി.എസ്.ആർ വിഹിതം ലഭ്യമാക്കി 10 വീടുകൾ നിർമ്മിച്ചു നൽകി. ഹരിതകർമ്മ സേനാംഗങ്ങൾ വഴിയുള്ള അജൈവ മാലിന്യശേഖരണം 100 ശതമാനം പൂർത്തികരിച്ചു. എടയാർ വ്യവസായ മേഖലയിൽ മന്ത്രി പി.രാജീവിൻറെ സഹായത്തോടെ ഒരേക്കർ സ്ഥലം ലഭ്യമാക്കി, 1 കോടി 40 ലക്ഷം രൂപ വകയിരുത്തി MCF നിർമ്മാണം ആരംഭിച്ചു.
മാലിന്യനീക്കത്തിനും, എൻഫോഴ്സ്മെൻ്റ് നടപടികൾക്കും പുതിയ വാഹനങ്ങൾ ലഭ്യമാക്കി. 42 പൊതുഇടങ്ങളിൽ നീരീക്ഷണക്യാമറകൾ സ്ഥാപിച്ചു. ആവിശ്യകാർക്ക് ബയോബിന്നുകൾ, സോക്പിറ്റ്, കംബോസിറ്റ് പിറ്റ്, ബയോഗ്യാസ് പ്ലാൻ്റ് എന്നിവ നൽകി. മുന്നര പതിറ്റാണ്ടായി ഒഴുക്ക് നിലച്ച് , കാടും, പായലും കേറി നശിച്ച ഓഞ്ഞിതോട് അളന്ന്, കൈയ്യേറ്റങ്ങൾ ഒഴിവാക്കി സർവ്വെ കല്ലുകൾ സ്ഥാപിച്ചു. 35 ലക്ഷം രൂപ വകയിരുത്തി കുന്നിൽ കുളം നവീകരിച്ചു.
ബിനാനിപുരം, കടുങ്ങല്ലൂർ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ അധിക സൗകര്യങ്ങൾ ഒരുക്കി. മപ്പത്തടം സബ് സെൻ്ററിന് കൈയിൻ്റികരയിൽ 5 സെൻ്റ് സ്ഥലം ലഭ്യമാക്കി 55 ലക്ഷം രൂപ മുടക്കി പുതിയ കെട്ടിടം നിർമ്മിച്ചു. കൈയൻ്റിക്കരയിൽ വെറ്റിനറി ഉപകേന്ദ്രം പ്രവർത്തനം ആരംഭിച്ചു. എലൂക്കരയിൽ 10 സെൻ്റ് സ്ഥലം ലഭ്യമാക്കി ഹോമിയോ ആശുപത്രിയ്ക്ക് സർക്കാർ 88 ലക്ഷം രുപ അനുവദിച്ച് കെട്ടിടനിർമ്മാണം ആരംഭിച്ചു. ബിനാനിപുരം കുടുംബാരോഗ്യകേന്ദ്രം സ്പർശം പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് ഹൈബി ഈഡൻ എം.പിയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്ന് വാഹനം ലഭ്യമാക്കി. സി.എസ്.ആർ ഫണ്ടിൽ നിന്നും പുതിയ ആംബുലൻസ് ലഭ്യമാക്കി. ഉളിയന്നൂർ, കിഴക്കെ കൊടുങ്ങല്ലൂർ LP സ്കൂളുകൾക്ക് മന്ത്രി പി.രാജീവിൻ്റെ സഹായത്തോടെ പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചു.
വർഷംതോറും വിദ്യാദ്യാസ പ്രതിഭ സംഗമങ്ങൾ, മുതിർന്ന പൗരർ, സ്ത്രീകൾ, അംഗൻവാടികുട്ടികൾ, ഭിന്നശേഷി വിഭാഗക്കാർ എന്നിവർക്കായി കലാപരിപാടികൾ സംഘടിപ്പിച്ച് ജനങ്ങൾക്കിടയിലേക്ക് കൂടുതൽ പ്രവർത്തിക്കാൻ കഴിഞ്ഞു. യോഗ, തായിക്കോണ്ട പരിശീലനവും നൽകി. കേന്ദ്ര സംസ്ഥാന സാഹിത്യ അക്കാദമി അവാർഡ് ജേതാക്കളായ സേതു, ഗ്രേസി, സുഭാഷ് ചന്ദ്രൻ എന്നിവരുടെ സാഹിത്യ രചനകൾ, ജീവിതം എന്നിവ അടയാളപ്പെടുത്തുന്ന “കടുങ്ങല്ലരിൻ്റെ എഴുത്ത് പെരുമ” എന്ന പേരിൽ ഡോക്യുമെന്ററി പഞ്ചായത്ത് നിർമ്മിച്ചു. പഞ്ചായത്തിലെ ഗ്രന്ഥശാലകൾക്ക് പത്രങ്ങൾ, പുസ്തകങ്ങൾ, ഫർണ്ണിച്ചറുകൾ എന്നിവ നൽകിവരുന്നു.
പഞ്ചായത്തു റോഡുകളിൽ ദിശാബോർഡുകൾ, പൊതുയിടങ്ങളിൽ ബോട്ടിൽ ബുത്തുകൾ, ബിന്നുകൾ എന്നിവ സ്ഥാപിച്ചു വരുന്നു. പഞ്ചായത്തിൽ നിലാവ് പദ്ധതിയിൽ ഉൾപ്പെടുത്തി 2500 എൽ.ഇ.ഡി ലാംബുകൾ സ്ഥാപിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 9,24,05559 രൂപ ചിലവഴിച്ചു 1,81,987 തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചു. എടയാർ ശാന്തീ തീരം ശ്മശാനത്തിൽ പുതിയ കെട്ടിടം നിർമ്മിച്ചു രണ്ടാമത്തെ ക്രമീറ്റോറിയം സ്ഥാപിച്ചു പ്രവർത്തനം ആരംഭിച്ചു. കൂടുതൽ ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നതിന് പ്രോൽസാഹനം നൽക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വ്യവസായവകുപ്പ് ഏർപ്പെടുത്തിയ ജില്ലാ തല ഒന്നാം സ്ഥാനവും, പ്രശ്‌സ്തിപത്രവും, ഒരു ലക്ഷംരൂപയുടെ ക്യാഷ് അവാർഡിനും പഞ്ചായത്ത് അർഹരായി. ഭരണസമിതിയുടെ അകമഴിഞ്ഞ പ്രവർത്തനങ്ങളിൽ ജനങ്ങൾ സംതൃപ്തരാണെന്ന ആത്മവിശ്വാസമാണ് ഭരണകക്ഷി പ്രകടിപ്പിക്കുന്നത്.

