10.9 C
New York
Sunday, March 8, 2026

Buy now

spot_img

നിയമമന്ത്രി നിയമവിരുദ്ധർക്ക് സഹായം നൽകുന്നു: ഹൈബി ഈഡൻ

കളമശേരി: നിയമവകുപ്പ് മന്ത്രി പൊലീസിനെ ഉപയോഗിച്ച് നിയമവിരുദ്ധർക്ക് സംരക്ഷണമൊരുക്കുകയാണെന്നും ഇരു സമുദായങ്ങളെ തമ്മിലടിപ്പിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും ഹൈബി ഈഡൻ എം.പി പറഞ്ഞു. എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ള കളമശേരിയിലെ മാർത്തോമാഭവന്റെ ചുറ്റുമതിലും കന്യാസ്ത്രീ മഠത്തിലേക്കുള്ള കുടിവെള്ള പൈപ്പുകൾ തകർക്കുകയും ചെയ്ത സംഭവത്തിൽ കുറ്റവാളികളെ സംരക്ഷിക്കുന്നുവെന്നാരോപിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പൊലീസ് സ്റ്റേഷൻ മാർച്ച് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷനായി. എച്ച്.എം.ടി ജംഗ്‌ഷനിൽ നിന്നാരംഭിച്ച മാർച്ച് പൊലീസ് സ്റ്റേഷന് സമീപം തടഞ്ഞു. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles