കളമശേരി: പറമ്പില്‍ കെട്ടിയിരുന്ന പശുകിടാവിനെ മോഷ്ടിച്ച പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ആലുവ, കുന്നത്തേരി, ബന്ഗത്ത് വീട്ടിൽ ജലാലുദീന്‍ (37), ആലുവ, എടത്തല, ചേനക്കര വീട്ടിൽ ആഷിക് (25) എന്നിവരെയാണ് കളമശേരി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 28ന് രാത്രി ഒമ്പതോടെ കളമശേരി പള്ളിലാംകര എച്ച്എംടി കോളനി ഭാഗത്ത് അബ്ദുള്‍ സലാം എന്നയാളുടെ വീടിനോട് ചേര്‍ന്നുള്ള പറമ്പില്‍ കെട്ടിയിട്ടിരുന്ന 20,000 രൂപ വില വരുന്ന പശുക്കിടാവിനെയാണ് പ്രതികള്‍ മോഷ്ടിച്ചത്.

