കളമശേരി
ദീർഘകാലം തരിശായിരുന്ന ഏലൂർ വടക്കുംഭാഗം പാടശേഖരം നഗരസഭയുടെ നേതൃത്വത്തിൽ വീണ്ടെടുത്ത് നെൽക്കൃഷി നടത്തി കതിരിട്ടതോടെ കുട്ടികൾ പാടവരമ്പത്തേക്ക് എത്തുന്നു. ഏലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ് കതിരിട്ട പാടം കാണാനും കൃഷിയറിവുകൾ സ്വായത്തമാക്കാനും ആദ്യമെത്തിയത്. നിലമൊരുക്കിയതുമുതൽ നേതൃത്വം നൽകിയ മുതിർന്ന കർഷകരായ വൈലോക്കുഴി ശ്രീധരൻ, തങ്കപ്പൻ, രാമകൃഷ്ണൻ എന്നിവരെ നേരിട്ടുക്കണ്ട് അധ്യാപകരും വിദ്യാർഥികളും ആദരിച്ചു. ഇവരുമായി കൃഷിയെപ്പറ്റി സംസാരിച്ചു. ഏലൂർ കൃഷിഭവന്റെ നേതൃത്വത്തിൽ ‘സ്കൂൾ കുട്ടികൾ പാടവരമ്പത്തേക്ക്’ പരിപാടിയിൽ ചൊവ്വാഴ്ച ബഡ്സ് സ്കൂൾ വിദ്യാർഥികൾ നെൽപ്പാടം സന്ദർശിക്കാനിരിക്കുകയാണ്.

